മൈത്രി സോഷ്യല്‍ അസോസിയേഷന്‍ മെഡിക്കല്‍ ക്യംപ് സമാപിച്ചു

മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അദ്‌ലിയ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് ഡിസംബര്‍ ഒന്നിന് ആരംഭിച്ച സൗജന്യ മെഡിക്കല്‍ ക്യംപ് ബഹ്‌റൈന്‍ ദേശീയ ദിനമായ ഇന്ന് സമാപിച്ചു. അഞ്ഞൂറോളം ആളുകള്‍ കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി നടന്നു വന്ന ക്യാംപില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം സൗജന്യ രക്ത പരിശോധനയും നടത്തി.
മെഡിക്കല്‍ ക്യാംപ് കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങ് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയര്‍മാന്‍ അരുള്‍ ദാസ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫിലെ ജീവിത സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്കുണ്ടാകുന്ന പലവിധ രോഗനിര്‍ണയങ്ങള്‍ക്കും ഉപകാരപ്രദമായിരുന്നു മൈത്രിയുടെ ക്യാംപെന്ന് ആശുപത്രി ജനറല്‍ മാനേജര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നും മൈത്രിയുമായി സഹകരിച്ചിച്ചു കൂടുതല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് ആശുപത്രി ജനറല്‍ മാനേജര്‍ മുഹമ്മദ് ആസിഫ് അറിയിച്ചു.
ബി.കെ. എസ .എഫ് കണ്‍വീനര്‍ ഹാരിസ് പഴയങ്ങാടി, മുന്‍ ഐ. സി. ആര്‍. എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, സാമൂഹിക പ്രവര്‍ത്തകനും കേരളീയ സമാജം റിലീഫ് കമ്മിറ്റി അംഗവുമായ കെ ടി സലിം, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി ജയേഷ് പണിക്കര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ലിജോയ് ചക്കാലക്കല്‍, റഫീഖ് അബ്ദുല്ല, സയ്ദ്, കണ്ണൂര്‍ അജിത് ,മൈത്രി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷിബു പത്തനംതിട്ട അന്‍വര്‍ ശൂരനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ആസിഫ് , അഡിമിനിസ്‌ട്രേറ്റര്‍ ലിജോ ചക്കാല, ബിന്‍സി മാത്യു, ലാബ് അസിസ്റ്റന്റ് ഷെറീന അനസ് , ലൗയ്‌സ് എന്നിവരെ മൈത്രി ഭാരവാഹികള്‍ മൊമെന്റോ നല്‍കി ആദരിച്ചു. നൗഷാദ് അടൂര്‍ , അബ്ദുല്‍ വഹാബ് കരുനാഗപ്പള്ളി , ധന്‍ജീബ് അബ്ദുല്‍ സലാം, മുഹമ്മദ് നബീല്‍, ഷിജു ഏഴംകുളം ഷംനാദ് വിഴിഞ്ഞം എന്നിവര്‍ പങ്കെടുത്തു.സക്കീര്‍ഹുസൈന്‍ സ്വാഗതവും
സുനില്‍ ബാബു നന്ദിയും പറഞ്ഞു.
RELATED STORIES
ആളുകള്‍ കുഴിയില് വീണ് മരിക്കുമ്പോള് എന്തിന് ടോള് നല്കണം?;...
19 Aug 2022 10:41 AM GMTകാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്ഡിഎഫ്...
19 Aug 2022 10:38 AM GMTഅരി വില നിയന്ത്രിക്കാന് സര്ക്കാര് സത്വര നടപടി സ്വീകരിക്കണം: പി ജമീല
19 Aug 2022 9:43 AM GMTഅനധികൃത നിയമനം റദ്ദാക്കിയ ഗവര്ണര്ക്കെതിരെ കോടതിയില് പോകുന്നത്...
19 Aug 2022 9:20 AM GMTസ്വപ്നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകള് റദ്ദാക്കില്ല
19 Aug 2022 9:13 AM GMTബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMT