സിപിഎം മനുഷ്യത്വം അജണ്ടയില്‍ ഇല്ലാത്ത പാര്‍ട്ടി : യൂത്ത് ലീഗ്
ഷുക്കൂര്‍ കേസില്‍ അന്വേഷണ സംഘം കുറ്റവാളി എന്ന് കണ്ടെത്തിയ ജയരാജനെയും ടി വി രാജേഷിനെയും തള്ളിപ്പറയാതെ സിപിഎം നടത്തുന്ന പ്രസ്താവനക്ക് ഒട്ടും ആത്മാര്‍ത്ഥയില്ല.

കോഴിക്കോട് : രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റി വളര്‍ത്തുകയും ക്രൂരമായി കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന സിപിഎം മനുഷ്യത്വം അജണ്ടയില്‍ ഇല്ലാത്ത പാര്‍ട്ടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും. കാഞ്ഞങ്ങാട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയത് അങ്ങേയറ്റം ക്രൂരമായാണ്. കൊലപാതകത്തെ ഇപ്പോള്‍ തള്ളിപ്പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ പ്രതികളെ ജയിലില്‍ ചെന്ന് സന്ദര്‍ശിക്കുന്നതിന് യാതൊരുതരത്തിലുമുള്ള അപമാനവും തോന്നാതിരുന്ന വ്യക്തിയാണ്. ഷുക്കൂര്‍ കേസില്‍ അന്വേഷണ സംഘം കുറ്റവാളി എന്ന് കണ്ടെത്തിയ ജയരാജനെയും ടി വി രാജേഷിനെയും തള്ളിപ്പറയാതെ സിപിഎം നടത്തുന്ന പ്രസ്താവനക്ക് ഒട്ടും ആത്മാര്‍ത്ഥയില്ല. ഈ പോക്ക് തുടര്‍ന്നാല്‍ തൃപുരയിലെയും ബംഗാളിലെയും സ്ഥിതിയാണ് കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT