Kerala

കുണ്ടൂരില്‍ യുവാവ് തോട്ടില്‍വീണ് മരിച്ചു

കുണ്ടൂര്‍ അത്താണിക്കല്‍ മദ്രസ റോഡ് സ്വദേശി തയ്യില്‍ അപ്പുട്ടിയുടെ മകന്‍ തയ്യില്‍ ദീപേഷ് (32) ആണ് മരിച്ചത്.

കുണ്ടൂരില്‍ യുവാവ് തോട്ടില്‍വീണ് മരിച്ചു
X

തിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂര്‍ ആശാരിത്താഴം തോട്ടില്‍ യുവാവ് മുങ്ങിമരിച്ചു. കുണ്ടൂര്‍ അത്താണിക്കല്‍ മദ്രസ റോഡ് സ്വദേശി തയ്യില്‍ അപ്പുട്ടിയുടെ മകന്‍ തയ്യില്‍ ദീപേഷ് (32) ആണ് മരിച്ചത്. രാത്രിയോടെ സുഹൃത്തുക്കളുടെ കൂടെ തോട്ടിന്‍കരയില്‍ നില്‍ക്കുമ്പോള്‍ കാല്‍വഴുതി തോട്ടില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. യുഎഇയില്‍ ജോലിചെയ്യുന്ന യുവാവ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭാര്യ: ഹിമാ മോഹന്‍. സഹോദരങ്ങള്‍: ദിലീപ്, ദാസന്‍.

Next Story

RELATED STORIES

Share it