കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന്; കോടിയേരിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് എസ്പിക്ക് പരാതി നല്‍കി
മലപ്പുറം ചങ്ങരംകുളത്ത് നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യവെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും പോലിസിനെ നോക്കുകുത്തിയാക്കിയും സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്നതിന് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം എസ്പി പ്രതീഷ് കുമാറിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം: പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം എസ്പിക്ക് പരാതി നല്‍കി. മലപ്പുറം ചങ്ങരംകുളത്ത് നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യവെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും പോലിസിനെ നോക്കുകുത്തിയാക്കിയും സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്നതിന് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം എസ്പി പ്രതീഷ് കുമാറിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങോട്ടാക്രമിച്ചവരെ തിരിച്ചും അതേ രീതിയില്‍ ആക്രമിച്ച് കണക്കുതീര്‍ത്തുകൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നിയമവിരുദ്ധവും അണികളെ നഗ്നമായ കലാപത്തിന് പ്രേരിപ്പിക്കലുമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 115, 116 വകുപ്പുകള്‍ ചേര്‍ത്ത് കോടിയേരിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMT