Kerala

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് പോലിസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായനാട് സ്വദേശി സജീഷ് പിടിയിലായത്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍
X

കോഴിക്കോട്: കാക്കൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീലദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്.

നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ പോകുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. ഉടനടി പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കാക്കൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് പോലിസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായനാട് സ്വദേശി സജീഷ് പിടിയിലായത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it