സഹോദരന് വാട്‌സ്ആപ് സന്ദേശമയച്ച് പുഴയില്‍ ചാടിയ നവവരന്റെ മൃതദേഹം കണ്ടെത്തി
താന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയാണെന്ന് വാട്‌സ് ആപില്‍ സന്ദേശമയച്ച ശേഷമാണ് സംഭവം

മയ്യില്‍: സഹോദരന് വാട്‌സ്ആപില്‍ സന്ദേശമയച്ച് പുഴയില്‍ ചാടിയ നവവരന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ വി കെ സാബിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നണിച്ചേരിക്കടവിനു സമീപത്തെ കോള്‍ തുരുത്തിയിലാണ് മൃതദേഹം പൊങ്ങിയത്. ചൊവ്വാഴ്ച രാത്രി 9.30ഒാടെയാണ് ബൈക്കിലെത്തിയ യുവാവ് പാലത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. താന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയാണെന്ന് വാട്‌സ് ആപില്‍ സന്ദേശമയച്ച ശേഷമാണ് സംഭവം. സാബിറിനു കുടുംബ പ്രശ്‌നമുള്ളതായി പോലിസ് പറഞ്ഞു. സാബിറിന്റെ ബൈക്ക് പാലത്തിനു സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി പി കെ സുധാകരന്‍, സിഐ കെ ജെ വിനോയി, എസ്‌ഐ കെ ദിനേശന്‍, ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ പി ബാലകൃഷ്ണന്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT