Kerala

ഇവിടെ സ്ത്രീധനമില്ല സ്ത്രീധന മരണവുമില്ല, ഇതു കേരളമാണ്; വിസ്മയയുടെ മരണത്തിൽ പ്രതികരണവുമായി പി ​ഗീത

ഇവിടെ സ്ത്രീധനമില്ല, സ്ത്രീധന മരണവുമില്ല. ഇതു കേരളമാണ്, നവോത്ഥാന കേരളമെന്നും അവർ ഫേസ്ബുക്കിൽ പരിഹസിച്ചു

ഇവിടെ സ്ത്രീധനമില്ല സ്ത്രീധന മരണവുമില്ല, ഇതു കേരളമാണ്; വിസ്മയയുടെ മരണത്തിൽ പ്രതികരണവുമായി പി ​ഗീത
X

തിരുവനന്തപുരം: കൊല്ലത്ത് ഭർതൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ വിസ്മയ എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി ​ഗീത.

കേരളം വനിതാ സൗഹൃദ സംസ്ഥാനമാണ്. ഇവിടെ സ്ത്രീധനമില്ല, സ്ത്രീധന മരണവുമില്ല. ഇതു കേരളമാണ്, നവോത്ഥാന കേരളമെന്നും അവർ ഫേസ്ബുക്കിൽ പരിഹസിച്ചു. സ്ത്രീധന പീഡനമാണ് വിസ്മയയെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് ഗീത ഇപ്രകാരം പ്രതികരിച്ചത്.

പി ​ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളം വനിതാ സൗഹൃദ സംസ്ഥാനമാണ്.

ഇവിടെ വനിതാ മതിലുണ്ടായില്ലേ?

എന്നിട്ട് എന്തൊക്കെ നുണകളാണ് കേരളത്തെപ്പറ്റി പറഞ്ഞു നടക്കുന്നത്

ഇവിടെ സ്ത്രീധനമുണ്ടത്രെ!

മാധ്യമസൃഷ്ടിയാണെന്നേ...

ഇവിടെ സ്ത്രീധനമില്ല

സ്ത്രീധന മരണവുമില്ല.

ഇതു കേരളമാണ്!

നവോത്ഥാന കേരളം!!

ദാ കണ്ടില്ലേ

പെൺകുട്ടികൾ കടലിനു മീതെ

പാറിപ്പറക്കുന്ന നാടാണു കേരളം!

Next Story

RELATED STORIES

Share it