ബിജെപിക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് പി സി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ നിന്ന് കൂട്ട രാജി
പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് നിരവധി പ്രവര്‍ത്തകര്‍ രാജിവച്ചത്.

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് പിന്തുണ നല്‍കാനുള്ള പിസി ജോര്‍ജിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനപക്ഷം പാര്‍ട്ടിയില്‍ കൂട്ട രാജി. പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് നിരവധി പ്രവര്‍ത്തകര്‍ രാജിവച്ചത്.
രാജി വച്ച 60ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഇവര്‍ക്ക് മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി. നേരത്തെ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി സി ജോര്‍ജ് പിന്നീട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പിന്തുണ നല്‍കുകയായിരുന്നു. ബിജെപി പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ബിജെപിയെ മോശം പാര്‍ട്ടിയായി കാണുന്നില്ലെന്നും പി സി ജോര്‍ജ് മുമ്പ് പ്രതികരിച്ചിരുന്നു.
പിന്നീടാണ് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചത്. മുമ്പ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനൊപ്പമായിരുന്നു പി സി ജോര്‍ജ്. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുപ്പുവസ്ത്രം ധരിച്ച് ജോര്‍ജ് സഭയിലെത്തുകയും ചെയ്തിരുന്നു.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT