Kerala

സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന്‌ അപമാനം: ഫരീദ ഹസ്സന്‍

'വേണ്ടാ നമുക്കിനി ഇരകള്‍ വീഴരുത് ഇനിയിവിടെ കണ്ണുനീര്‍' എന്ന ശീര്‍ഷകത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാന വ്യാപകമായി നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കോട്ടക്കല്‍ വ്യാപാരി ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന്‌ അപമാനം: ഫരീദ ഹസ്സന്‍
X

കോട്ടക്കല്‍: വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സ്ത്രീകള്‍ക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ സമൂഹം പരാജയപ്പെടുകയാണെന്നും സ്ത്രീകള്‍ നിരന്തരം അപമാനിക്കപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന്‌ അപമാനമാണെന്നും നാഷനല്‍ വിമന്‍സ് ഫ്രണ്ട്(എന്‍ഡബ്ല്യുഎഫ്) ദേശീയ ജനറല്‍ സെക്രട്ടറി ഫരീദ ഹസ്സന്‍. 'വേണ്ടാ നമുക്കിനി ഇരകള്‍ വീഴരുത് ഇനിയിവിടെ കണ്ണുനീര്‍' എന്ന ശീര്‍ഷകത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാന വ്യാപകമായി നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കോട്ടക്കല്‍ വ്യാപാരി ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രതിസന്ധിഘട്ടത്തില്‍ തളരാതെ നിശ്ചയദാര്‍ഢ്യത്തോടെയും കരുത്തോടേയും മറികടക്കാന്‍ ജാഗ്രതയോടെ വര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ഹബീബ ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കോര്‍ഡിനേറ്റര്‍ അഡ്വ. ദിനേശ് പൂക്കയില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരുമായ ഷബ്‌ന പൊന്നാട്, സല്‍മ തിരൂര്‍, ഉമ്മുകുല്‍സു പാലക്കാട് എന്നിവരെ ആദരിച്ചു. സെക്രട്ടറി ടി ഷാഹിന സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എകെ കവിത വിഷയാവതരണം നടത്തി. വുമണ്‍സ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സൂനിയ, ടി കെ റംല, ഹസീന മലപ്പുറം സംസാരിച്ചു.

Next Story

RELATED STORIES

Share it