ഉപസംവരണമില്ലാതെയുള്ള വനിതാ സംവരണ പ്രഖ്യാപനം സവര്‍ണ വിധേയത്വം: എ എസ് സൈനബ
ജാതിയെന്നത് ഇന്ത്യാ രാജ്യത്ത് ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ നിയമ നിര്‍മ്മാണ സഭകളിലും വിദ്യാഭ്യാസ ഉദ്യോഗസ്ഥ മേഖലകളിലും ജനപ്രാതിനിധ്യ സംവരണം കൊണ്ട് വരിക എന്നത് ജനാധിപത്യത്തിന്റെ താല്‍പ്പര്യവും അനിവാര്യതയുമാണ്.

തൃശൂര്‍ : വനിതാ സംവരണത്തില്‍ ഉപസംവരണമെന്നത് ചര്‍ച്ചയില്‍ പോലും കൊണ്ടുവരാന്‍ തയ്യാറല്ലാത്തത് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ സവര്‍ണ വിധേയത്വത്തെയാണ് തുറന്ന് കാണിക്കുന്നതെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ എ.എസ് സൈനബ.
വനിതാ സംവരണം സംവരണ സമുദായങ്ങള്‍ക്ക് ഉപസംവരണം എന്ന വിഷയത്തില്‍ വിമന്‍ ഇന്ത്യ മുവ്‌മെന്റ് സംസ്ഥാന ഘടകം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജാതിയെന്നത് ഇന്ത്യാ രാജ്യത്ത് ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ നിയമ നിര്‍മ്മാണ സഭകളിലും വിദ്യാഭ്യാസ ഉദ്യോഗസ്ഥ മേഖലകളിലും ജനപ്രാതിനിധ്യ സംവരണം കൊണ്ട് വരിക എന്നത് ജനാധിപത്യത്തിന്റെ താല്‍പ്പര്യവും അനിവാര്യതയുമാണ്.
എന്നാല്‍ അതിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനം സാമ്പ്രദായിക രാഷ്ടീയ പാര്‍ട്ടികള്‍ കൈകൊള്ളുന്നതിലൂടെ ഭരണഘടനയെ അട്ടിമറിക്കുവാനാണ് രാഷ്ടീയ പാര്‍ട്ടികള്‍ മല്‍സരിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സമിതിയംഗം നഫീസത്തുല്‍ മിസ്‌രിയ വിഷയമവതരിപ്പിച്ചു. പ്രമുഖ ദലിത് ആക്ടിവിസ്റ്റ് അഡ്യ :പി കെ ശാന്തമ്മ, പിഡിപി വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സിക്രട്ടറി രാജി മണി, പ്രമുഖ സാമുഹിക പ്രവര്‍ത്തക ബല്‍ക്കീസ് ബാനു, എന്‍ഡബ്യൂഎഫ് സംസ്ഥാന പ്രസിഡന്റ് എം ഹബീബ, വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ പ്രസിഡന്റ് യൂനുഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT