സ്‌കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച സംഭവം: പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ബൈക്ക് യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണം നടത്തുമ്പോള്‍ ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.ഇന്നലെ വൈകിട്ടോടെയാണ് സംഭവം.കൊച്ചിയിലെ സ്വകാര്യ ഏവിയേഷന്‍ പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടികള്‍.

സ്‌കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച സംഭവം: പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൊച്ചി: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു പെണ്‍കുട്ടികളെ എറണാകുളം പനമ്പിള്ളി നഗറില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ബൈക്ക് യാത്രക്കാരനെതിരെയാണ് എറണാകൂളം സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണം നടത്തുമ്പോള്‍ ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.കൊച്ചിയിലെ സ്വകാര്യ ഏവിയേഷന്‍ പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടികള്‍. പനമ്പിള്ളി നഗറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് തങ്ങളുടെ ദേഹത്തേയക്ക് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടിയതോടെ ഇയള്‍ സ്ഥലത്ത്് നി്ന്നും രക്ഷപെട്ടു.ഹെല്‍മെറ്റ് വച്ചിരുന്നതിനാല്‍ ഇയാളെ കണ്ടാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും പെണ്‍കുട്ടികള്‍ പോലിസിനോട് പറഞ്ഞു.

പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിലരെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി സംഭവം നടന്നതിന്റെ സമീപത്തുള്ള കടകളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ആറ് മാസം മുന്‍പാണ് കോട്ടയം, ഊട്ടി സ്വദേശികളായ പെണ്‍കുട്ടികള്‍ കൊച്ചിയില്‍ എത്തിയത്. പ്രണയമോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോ ആരുമായും ഇല്ലെന്നും ഇവര്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്.
TMY

TMY

Our Contributor help bring you the latest article around you


RELATED STORIES

Share it
Top