എറണാകുളത്ത് നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം
ബൈക്കിലെത്തിയ രണ്ടംഗ മുഖം മൂടി സംഘമാണ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. രാത്രി 7.15-ഓടെ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് സംഭവം.ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി റോഡ് മുറിച്ച് കടന്ന് സമീപത്തെ കടയില്‍ അഭയംപ്രാപിക്കുകയും, നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തതോടെ അക്രമിസംഘം സ്ഥലത്ത് നിന്നു കടന്നുകളഞ്ഞു

കൊച്ചി: എറണാകുളത്ത് നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ മുഖം മൂടി സംഘമാണ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. രാത്രി 7.15-ഓടെ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ മുഖം മൂടി സംഘം പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയ പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി റോഡ് മുറിച്ച് കടന്ന് സമീപത്തെ കടയില്‍ അഭയംപ്രാപിക്കുകയും, നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തതോടെ അക്രമിസംഘം സ്ഥലത്ത് നിന്നു കടന്നുകളഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT