ശബരിമല തന്ത്രിയോട് വിശദീകരണം തേടും; 15 ദിവസത്തിനകം മറുപടി നല്‍കണം
തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് യോജിച്ചതല്ലെന്ന് യോഗത്തിന് ശേഷം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം: രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ശബരിമല നട അടച്ചസംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. 15 ദിവസത്തിനകം മറുപടി നല്‍കണം. തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് യോജിച്ചതല്ലെന്ന് യോഗത്തിന് ശേഷം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
യുവതി പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെ തന്ത്രി കണ്ഠര് രാജീവര് താനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശുദ്ധിക്രീയ മാത്രമെ പറ്റുകയുള്ളുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന് പറഞ്ഞെങ്കിലും കാത്തുനില്‍ക്കാതെ തന്ത്രി നട അടയ്ക്കുകയായിരുന്നു. ബോര്‍ഡിന്റെ അനുമതിയോടെ വേണം ശുദ്ധിക്രീയ നടത്താനെന്നാണ് നിയമം. തന്ത്രിയുടെ മറുപടി ലഭിച്ചശേഷം തുടര്‍നടപടികള്‍ ആലോചിക്കും.
ബോര്‍ഡ് അവധാനതയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഓരോരുത്തരുടേയും താല്‍പര്യത്തിന് അനുസരിച്ച് ബോര്‍ഡിന് തീരുമാനമെടുക്കാനാവില്ല. ദേവസ്വം കമ്മീഷണര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ദേവസ്വം ബോര്‍ഡിന് പ്രവര്‍ത്തിക്കാനാവു. ശ്രീലങ്കല്‍ യുവതി ദര്‍ശനം നടത്തിയത് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു.
RELATED STORIES
ബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMTജമ്മു കശ്മീരില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്‍...
11 Aug 2022 3:05 AM GMTകരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു
11 Aug 2022 2:36 AM GMTകിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കിന്റെയും ഇടതു എംഎല്‍എമാരുടേയും...
11 Aug 2022 2:16 AM GMTഅഫ്സാനയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലം, അമല്‍ പണം ആവശ്യപ്പെട്ട് നിരവധി ...
11 Aug 2022 1:05 AM GMT