Kerala

തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാന രണ്ടുപേരെ ചവിട്ടിക്കൊന്നു

തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാന രണ്ടുപേരെ ചവിട്ടിക്കൊന്നു
X

തൃശൂര്‍: പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ദീന്‍ (50), പീതാംബരന്‍ (56) എന്നിവരാണ് മരിച്ചത്.

സൈനുദ്ദീന്റെ മൃതദേഹം പാലപ്പിള്ളി കുണ്ടായിയിലാണ് കാട്ടാന ചവിട്ടിയരച്ച നിലയില്‍ നാട്ടുകാര്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് എലിക്കോടുനിന്ന് പീതാംബരന്റെ മൃതദേഹം കണ്ടെടുക്കുന്നത്. ചിമ്മിനി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് ദാരുണമായ സംഭവമുണ്ടായത്.

Next Story

RELATED STORIES

Share it