- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിരപ്പിള്ളിയിലെ കാട്ടാനയുടെ ആക്രമണം: മരിച്ച അഞ്ച് വയസ്സുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസ്സുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു. പുത്തന്‍ചിറ സ്വദേശി ജയനാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരിക്കൊപ്പമുണ്ടായിരുന്ന ജയന്റെ കാലിന് പരിക്കേറ്റിരുന്നു. മാള പുത്തന്‍ചിറ സ്വദേശിനി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ അഞ്ചുവയസ്സുള്ള ആഗ്നിമിയ ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം.
കുട്ടിയുടെ അച്ഛന് നിഖിലിനും മുത്തച്ഛന് ജയനും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഒറ്റയാന് ആക്രമിച്ചത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവര്‍ അതിരപ്പള്ളിയില്‍ എത്തിയത്. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്പം മാറിയാണ് ഒറ്റയാനയെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരേ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി. ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന് നിഖിലിനും ജയനും പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
RELATED STORIES
പൊട്ടിത്തെറിയിൽ കൈ പൊള്ളി സിപിഎം
7 Dec 2024 5:42 AM GMTസയണിസ്റ്റുകളെ വിറപ്പിച്ച് 'ഓപ്പറേഷന് അല്‍ അഖ്സ ഫ്ളഡ്'
6 Dec 2024 7:34 AM GMTഗസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയെന്ന് ആംനെസ്റ്റി ഇൻ്റർനാഷണൽ...
6 Dec 2024 7:31 AM GMTമുസ്ലിം ഉടമസ്ഥതയിലുള്ള അറവുശാല ഇടിച്ചു നിരത്തി മധ്യപ്രദേശ് ജില്ലാ...
5 Dec 2024 4:48 AM GMTശാഹീ ജാമിഅ് മസ്ജിദ് : തദ്സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
29 Nov 2024 11:21 AM GMT16 വയസിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കാമോ?ആസ്ത്രേലിയ പറയുന്നത്...
28 Nov 2024 7:44 AM GMT