Kerala

കൊളാവിപ്പാലം കടല്‍തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

കഴിഞ്ഞദിവസം രാത്രിയാണ് നാലുമീറ്റര്‍ നീളവും 350 കിലോ തൂക്കവുമുള്ള തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്.

കൊളാവിപ്പാലം കടല്‍തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു
X

പയ്യോളി: കൊളാവിപ്പാലം കടല്‍തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് നാലുമീറ്റര്‍ നീളവും 350 കിലോ തൂക്കവുമുള്ള തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. ജീര്‍ണിച്ച നിലയിലായിരുന്ന ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍, കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു, കൊളാവിപ്പാലം തീരം പ്രകൃതി സംരക്ഷണസമിതി പ്രവര്‍ത്തകന്‍ കൊളാവി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീരം പ്രകൃതി സംരക്ഷണസമിതി കേന്ദ്രത്തിനു സമീപം ജഡം കുഴിച്ചുമൂടി.

Next Story

RELATED STORIES

Share it