വയനാട് പീഡനം: പ്രതിയെ പോലിസ് സംരക്ഷിക്കുന്നതായി ബന്ധുക്കള്‍
പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കളോടൊപ്പം ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന പെണ്‍കുട്ടിയാണ് നിരന്തര പീഡനത്തിനിരയായിരിക്കുന്നത്.
BY APH3 Feb 2019 9:36 AM GMT

X
APH3 Feb 2019 9:36 AM GMT
വയനാട്: വയനാട് പീഡനക്കേസിലെ പ്രതിയെ പോലിസ് സംരക്ഷക്കുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പ്രതി ജോര്‍ജിനെ കുറിച്ച് വിവരം നല്‍കിയിട്ടും പിടികൂടുന്നില്ലെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. പണം നല്‍കി കേസൊതുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടിയില്ല. പ്രതിയെ പിടിച്ചില്ലെങ്കില്‍ സ്‌റ്റേഷന് മുന്നില്‍ നിരാഹാരം തുടങ്ങുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പ്രതി ജോര്‍ജ്ജ് ഒളിവിലായതിനാലാണ് പിടികൂടാത്തതെന്നാണ് പൊലിസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കളോടൊപ്പം ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന പെണ്‍കുട്ടിയാണ് നിരന്തര പീഡനത്തിനിരയായിരിക്കുന്നത്. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.
Next Story
RELATED STORIES
രാമനവമി കലാപം: വെടിവയ്പില്‍ ഒരു മരണം
31 March 2023 5:16 PM GMTരാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT