Kerala

മുട്ടില്‍ മരം മുറിക്കേസ്: അന്വേഷണം സി ബി ഐ യെ ഏല്‍പ്പിക്കണമെന്ന ഹരജി ഹൈക്കോടതി മടക്കി

ഹരജിയില്‍ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി കോടതി മടക്കിയത്.കേസിലെ ആരോപണവുമായി ബന്ധപ്പെട്ടു ഹരജിക്കാരനു യാതൊരുവിധത്തിലുള്ള നഷ്ടങ്ങളുമുണ്ടായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു

മുട്ടില്‍ മരം മുറിക്കേസ്: അന്വേഷണം സി ബി ഐ യെ ഏല്‍പ്പിക്കണമെന്ന ഹരജി ഹൈക്കോടതി മടക്കി
X

കൊച്ചി: മുട്ടില്‍ മരംമുറിക്കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി മടക്കി.ഹരജിയില്‍ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി മടക്കിയത്.അപാകതകളുള്ളതുകൊണ്ടു ഇവ പരിഹരിക്കുന്നതിനായി മടക്കി നല്‍കുകയാണെന്നു കോടതി ഉത്തരവില്‍ പറയുന്നു.കേസിലെ ആരോപണവുമായി ബന്ധപ്പെട്ടു ഹരജിക്കാരനു യാതൊരുവിധത്തിലുള്ള നഷ്ടങ്ങളുമുണ്ടായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഹരജിക്കാരനെ വ്യക്തിപരമായി ബാധിക്കുന്ന യാതൊരു കാര്യങ്ങളും ആരോപണമവുമായി ബന്ധപ്പെട്ടിട്ടില്ലെന്നു എജി കോടതിയില്‍ അറിയിച്ചു. ഹരജിയില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാണ് ആവശ്യപ്പെട്ടതെങ്കിലും ഇവരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ലെന്നും എജി കോടതിയില്‍ അറിയിച്ചു. കേന്ദ്ര ഏജന്‍സിയെ കക്ഷി ചേര്‍ക്കാത്ത കേസില്‍ ഹരജിയിലെ ആവശ്യം അനുവദിക്കാനാവില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് 100 കോടി രൂപയുടെ മരംകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹരജിക്കാരനായ പി പുരുഷോത്തമന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it