Kerala

ശ്രീറാം വെങ്കിട്ടരാമനു പകരക്കാരന്‍; പുതിയ സര്‍വേ ഡയറക്ടറായി വി ആര്‍ പ്രേംകുമാര്‍

ശ്രീറാം വെങ്കിട്ടരാമനു പകരക്കാരന്‍; പുതിയ സര്‍വേ ഡയറക്ടറായി വി ആര്‍ പ്രേംകുമാര്‍
X

തിരുവനന്തപുരം: പുതിയ സര്‍വേ ഡയറക്ടറായി വിആര്‍ പ്രേംകുമാറിനെ സര്‍ക്കാര്‍ നിയമിച്ചു. മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്റെ പകരമാണ് വിആര്‍ പ്രേംകുമാറിനെ നിയമിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രേംകുമാറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇത് രണ്ടാം തവണയാണ് പ്രേംകുമാര്‍ ശ്രീറാമിന്റെ സ്ഥനത്തേക്ക് നിയോഗിക്കുന്നത്. നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ പ്രേംകുമാറിനെയാണ് അന്ന് സബ് കലക്ടറായി നിയമിച്ചത്. അതിന് മുന്‍പ് മാനന്തവാടി സബ് കലക്ടറായിരുന്ന പ്രേംകുമാര്‍ തമിഴ്‌നാട് സ്വദേശിയാണ്.

Next Story

RELATED STORIES

Share it