ഇത് ഉള്ളില്‍ നിന്നുള്ള കണ്ണീര്; എല്ലാവരും ഭൂമിയുടെ അവകാശികള്‍ (വീഡിയോ)
X
JSR11 Aug 2019 10:30 AM GMT
കനത്ത മഴ ദുരന്തം വിതച്ച മേഖലകളില്‍ ജീവന്‍ പണയം വച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും മറ്റും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരാണ് വിവിധ ഇടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്.
നിരവധി മനുഷ്യരെ ജീവിതത്തിലേക്കു കൈ പിടിച്ചു കയറ്റിയ രക്ഷാ പ്രവര്‍ത്തകര്‍ ഇതര സഹജീവികളോടു കാണിക്കുന്ന കരുണയും കരുതലും നിരവധി തവണ നാം കണ്ടു. ഇതിന്റെ തുടര്‍ച്ചയായുള്ള ഒരു രക്ഷാ പ്രവര്‍ത്തകന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ദുരന്ത മുഖത്തു നിന്നും രക്ഷിച്ച കുരങ്ങിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതാണ് വിഡിയോ. നനഞ്ഞു വിറയ്ക്കുന്ന കുരങ്ങിന്റെ പുറത്തു വാല്‍സല്യത്തോടെ തടവുന്ന രക്ഷാ പ്രവര്‍ത്തകന്‍ വികാരാധീനനാവുന്നതും വിതുമ്പുന്നതും വീഡിയോയിലുണ്ട്.
Next Story