വൊക്കേഷനല്‍ ഹയര്‍ എജുക്കേഷന്‍ മുന്‍ ഡയറക്ടര്‍ മക്കയില്‍ അന്തരിച്ചു

കോഴിക്കോട്: വൊക്കേഷനല്‍ ഹയര്‍ എജുക്കേഷന്‍ ഡയറക്ടറായിരുന്ന കൊട്ടാരം റോഡ് ഫജറില്‍ കെപി ഹംസ (82) മക്കത്ത് അന്തരിച്ചു. ഉംറ നിര്‍വഹിക്കാന്‍ കുടുംബ സമേതം കഴിഞ്ഞ ദിവസമാണ് മക്കത്തെത്തിയത്. തിരുവേഗപ്പുറ സ്വദേശിയാണ്.
തിരൂര്‍ എസ് എസ് എം പോളിടെക്‌നിക്ക് സിവില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പലായിരിക്കെ സാങ്കേതിക വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായി നിയമനം ലഭിച്ചു. വിരമിച്ച ശേഷം ജെഡി ടി പോളിടെക്‌നിക് പ്രഥമ പ്രിന്‍സിപ്പലായിരുന്നു.
ഭാര്യ: ചമ്മനുര്‍ അറക്കല്‍ ബാപ്പുവിന്റെ പുത്രി ആമിനക്കുട്ടി. മക്കള്‍: ഡോ സുനില്‍ റഫീഖ് (ടി ഐ ബാംഗ്ലൂര്‍), അനില്‍ ഷഫീഖ് (ഖത്തര്‍ എയര്‍വെയ്‌സ്) ഡോ. ബനില്‍ ഹഫീഖ് (ഇക്‌റ ആശുപത്രി) രഹന (വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ മലപ്പുറം) മരുമക്കള്‍: ഡോ ഹാമിദ് (മലപ്പുറം) നജീബ (ബാംഗ്ലൂര്‍) ടി കെ ഷംല (ഖത്തര്‍), ഫരീദ (ഇക്‌റ ആശുപത്രി). മയ്യത്ത് മക്കത്ത് മറവ് ചെയ്തു.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT