വി എം മൂസാ മൗലവി സമാനതകളില്ലാത്ത പണ്ഡിതന്‍: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
വിനയപൂര്‍വമായ പെരുമാറ്റവും ലളിതമായ ജീവിതവുംകൊണ്ട് വേറിട്ട വ്യക്തിത്വവും ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഉള്‍പ്പടെ സങ്കീര്‍ണമായ പല വിഷയങ്ങളിലും മതവിധി പുറപ്പെടുവിക്കാന്‍ പ്രാപ്തിയുള്ള ബഹുമുഖപ്രതിഭയുമായിരുന്നു വി എം മൂസാ മൗലവിയെന്ന് അദ്ദേഹം പറഞ്ഞു.

കായംകുളം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷനായിരുന്ന വടുതല വി എം മൂസാ മൗലവി സമാനതകളില്ലാത്ത പണ്ഡിതനായിരുന്നെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അഭിപ്രായപ്പെട്ടു. കെഎംവൈഎഫ് സംസ്ഥാന സമിതി താമരക്കുളത്ത് സംഘടിപ്പിച്ച വി എം മൂസാ മൗലവി അനുസ്മരണവും ദുആ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനയപൂര്‍വമായ പെരുമാറ്റവും ലളിതമായ ജീവിതവുംകൊണ്ട് വേറിട്ട വ്യക്തിത്വവും ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഉള്‍പ്പടെ സങ്കീര്‍ണമായ പല വിഷയങ്ങളിലും മതവിധി പുറപ്പെടുവിക്കാന്‍ പ്രാപ്തിയുള്ള ബഹുമുഖപ്രതിഭയുമായിരുന്നു വി എം മൂസാ മൗലവിയെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെയും സമൂഹത്തിന്റെയും ഗുണപരമായ നന്‍മയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മൂസാ മൗലവിയുടെ വിയോഗം പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ എഫ് മുഹമ്മദ് അസ്‌ലം മൗലവി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കടയ്ക്കല്‍ ജുനൈദ്, നൗഷാദ് മാങ്കാംകുഴി, ഖജാഞ്ചി എ വൈ ഷിജു, ഇ എ മൂസാ മൗലവി, റഹിം നിസാമി, വി എം മുസ്തഫ റാവുത്തര്‍, ഷാഹുല്‍ ഹമീദ് റാവുത്തര്‍, മുഹമ്മദ് കുട്ടി റഷാദി, സഫീര്‍ഖാന്‍ മന്നാനി, അഷ്‌റഫ് കൊച്ചാലുവിള, ടി എ ഷെരീഫുദീന്‍ മൗലവി, എസ് കെ നസീര്‍, എ ജെ നാസറുദീന്‍, ഇ എം ഹുസൈന്‍, തലവരമ്പ് സലിം, നിജാമുദീന്‍ മൗലവി, അബ്ദുല്‍ സലാം, സലിം താമരക്കുളം എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMT