Kerala

വിഴിഞ്ഞം തുറമുഖം: കേസില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി

കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ജനറലിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ വെച്ചതെന്ന് കോടതി ചുണ്ടിക്കാട്ടി. അഴിമതി ആരോപണം അന്വേഷിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍കമ്മിഷന്റെ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചെന്നും തുടര്‍ നടപടി റിപോര്‍ട്ടില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.നടപടി റിപോര്‍ട്ടിനെക്കുറിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് സമയം അനുവദിച്ചു

വിഴിഞ്ഞം തുറമുഖം:  കേസില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി
X

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാറില്‍ അഴിമതി ആരോപിച്ചു നല്‍കിയ കേസില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.തുറമുഖം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ആണന്നും സിബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം കെ സലിം സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ജനറലിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ വെച്ചതെന്ന് കോടതി ചുണ്ടിക്കാട്ടി. അഴിമതി ആരോപണം അന്വേഷിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍കമ്മിഷന്റെ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചെന്നും തുടര്‍ നടപടി റിപോര്‍ട്ടില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നടപടി റിപോര്‍ട്ടിനെക്കുറിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് സമയം അനുവദിച്ചു. കമ്മിഷന്‍ റിപോര്‍ട്ടുകളില്‍ ഒരു നടപടിയും ഉണ്ടാവുന്നില്ലന്നും സോളാര്‍ കമ്മിഷനിലടക്കം പൊതുജനങ്ങളുടെ പണം ദുര്‍വ്യയം ചെയ്യുകയാണന്നും ഹരജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം ചുണ്ടിക്കാട്ടി മാത്രം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയാനാവില്ലന്ന് കോടതി ചുണ്ടിക്കാട്ടി. വിഴിഞം തുറമുഖ നിര്‍മാണ കരാര്‍ അദാനി പോര്‍ട്ടിനു നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന ഹരജിയെതുടര്‍ന്ന് ആരോപണം പരിശോധിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി കമ്മിഷനെ വെക്കുകയായിരുന്നു . നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാതെ ഒറ്റയടിക്ക് കോടതിയെ സമീപിച്ചതില്‍ രാഷ്ടീയമുണ്ടന്ന് കോടതി ആവര്‍ത്തിച്ചു.ഹരജിക്കാരന്‍ രാഷ്ടീയ പ്രേരിതമായി ആരോപണം ഉന്നയിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതി അറിയിച്ചു .

Next Story

RELATED STORIES

Share it