- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീധനത്തെ സാമൂഹികവിപത്തായി കാണുന്നതില്‍ പൊതുസമൂഹം പരാജയപ്പെട്ടതാണ് വിസ്മയമാര്‍ ആവര്‍ത്തിക്കാന്‍ കാരണം: എന്‍ഡബ്ല്യുഎഫ്

കോഴിക്കോട്: സ്ത്രീധനത്തെ സാമൂഹികവിപത്തായി കാണുന്നതില്‍ പൊതുസമൂഹം പരാജയപ്പെട്ടതാണ് വിസ്മയമാര്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി ടി ഷാഹിന. ഓരോ മരണങ്ങള്‍ക്ക് ശേഷവും ഹാഷ് ടാഗില്‍ അവസാനിക്കുന്ന പ്രതിഷേധങ്ങളാണ് ഇത്തരക്കാരെ പ്രോല്‍സാഹിപ്പിക്കുന്നത്. സ്ത്രീധന മരണങ്ങളുടെ കേസുകള്‍ പോലും കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പൊതുസമൂഹം അജ്ഞരാണ്.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ഉന്നതിയില്‍ എത്തുമ്പോള്‍ അവരുടെ വിവാഹ മാര്‍ക്കറ്റ് ഇപ്പോഴും പഴയകാലത്ത് തന്നെയാണ്. ഓരോ സ്ത്രീധന മരണങ്ങളിലും അജ്ഞാതമായതോ, തെളിഞ്ഞതോ ആയ ഒരു സ്ത്രീ സാന്നിധ്യം പ്രകടമാണ്. ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരേ പൊതുസമൂഹം ശക്തമായ ജാഗ്രത പാലിക്കണം. പാഠമാവുന്ന ശിക്ഷാനടപടികള്‍ ഇത്തരക്കര്‍ക്കെതിരേ ഉണ്ടാവണം. ഇപ്പോള്‍ കേവലം സസ്‌പെന്‍ഷന്‍ മാത്രമാണ് കിരണിനെതിരേ ഉണ്ടായിട്ടുള്ളത്. ഇയാളെ ജോലിയില്‍നിന്നും പിരിച്ചുവിടണം.
വേട്ടക്കാര്‍ക്കൊപ്പം നിലകൊണ്ടിട്ട് ഇരയെ നിശബ്ദമാക്കുന്ന പതിവ് ശൈലി സര്‍ക്കാര്‍ തിരുത്തപ്പെടേണ്ടത് തന്നെയാണ്. ഇനിയും പുറംലോകം കാണാത്ത എത്രയോ പീഡനങ്ങള്‍ നടക്കുന്നുണ്ട്. ഇതൊക്കെ ധൈര്യപൂര്‍വം പുറത്തുകൊണ്ടുവരാന്‍ സ്ത്രീകളെ സജ്ജമാക്കണം. അതിനായി സര്‍ക്കാരും സ്ത്രീ സംഘടനകളും മുന്‍കൈയെടുക്കണമെന്നും എന്‍ഡബ്ല്യുഎഫ് ആവശ്യപ്പെട്ടു.
RELATED STORIES
ശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMTഅമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍...
30 May 2025 4:16 PM GMTമുഷീര്‍ ഖാനെ പരിഹസിച്ച് കോഹ് ലി; 'ഇയാള്‍ വെള്ളം കൊണ്ടുവരുന്ന ആളാണ് ' ; ...
30 May 2025 4:07 PM GMTഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബിജെപി നേതാവിന്റെ മകനടക്കം...
30 May 2025 3:53 PM GMTഅബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
30 May 2025 3:17 PM GMTദക്ഷിണ കന്നഡയില്‍ ബിജെപി പ്രകോപനം ഉണ്ടാക്കുന്നു: ഡി കെ ശിവകുമാര്‍
30 May 2025 3:14 PM GMT