കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മമ്മൂട്ടിക്കും പിഷാരടിക്കുമെതിരേ കേസ്
BY NSH7 Aug 2021 12:01 PM GMT
X
NSH7 Aug 2021 12:01 PM GMT
കോഴിക്കോട്: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് നടന്‍മാരായ മമ്മൂട്ടി, രമേശ് പിഷാരടി അടക്കമുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തു. സ്വകാര്യാശുപത്രിയുടെ ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏലത്തൂര്‍ പോലിസാണ് കേസെടുത്തത്. എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമാണ് കേസ്. രണ്ടുവര്‍ഷം തടവോ 10,000 രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണിത്.
മമ്മൂട്ടിയെയും പിഷാരടിയെയും കൂടാതെ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. സുരക്ഷയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടന്‍മാരെത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂടിയിരുന്നതായും ഇവര്‍ക്കും ഉടന്‍ നോട്ടീസ് അയക്കുമെന്നും പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ആര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര് ഇരച്ചുകയറി; സംഘര്ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്പൊട്ടലില് ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില് കാരായി രാജനെ കുടുക്കാന് നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന് തിരഞ്ഞെടുപ്പ്; കണ്ണൂര് ഗവ. വനിതാ കോളജില് സംഘര്ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT