Kerala

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട് ആക്കും: മന്ത്രി കെ രാജന്‍

പോക്കുവരവ് അടക്കം ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡിജിറ്റല്‍ സര്‍വേയടക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സമ്പൂര്‍ണ ഇ-സേവനം നല്‍കുന്ന പോര്‍ട്ടല്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട് ആക്കും: മന്ത്രി കെ രാജന്‍
X

ആലപ്പുഴ: അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട് വില്ലേജുകളാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍. ആലപ്പുഴ ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി വില്ലേജ്, താലൂക്ക്, കലക്ട്രേറ്റ് ഓഫീസുകള്‍ സന്ദര്‍ശിച്ച ശേഷം റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പോക്കുവരവ് അടക്കം ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡിജിറ്റല്‍ സര്‍വേയടക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും

. മൂന്നുവര്‍ഷത്തിനുള്ളില്‍ റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സമ്പൂര്‍ണ ഇ-സേവനം നല്‍കുന്ന പോര്‍ട്ടല്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കും. ഫയലുകളടക്കം എല്ലാം ഡിജിറ്റൈലസ് ചെയ്ത് ഇ-ഓഫീസ് സംവിധാനമൊരുക്കി 100 ദിവസത്തിനകം അമ്പലപ്പുഴയെ ഇ- താലൂക്ക് ആക്കി മാറ്റും. ജില്ലയില്‍ 24 വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. വില്ലേജ് ഓഫീസുകളെ സ്മാര്‍ട് ആക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കൃത്യതയാര്‍ന്ന നടപടികള്‍ സ്വീകരിക്കണം. സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍ സ്ഥാപിക്കുന്നതിനായി എംഎല്‍എ.മാരുടെ യോഗം ചേരും. റവന്യൂ, സര്‍വേ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്ലാ ആഴ്ചയിലും ഉന്നതഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്തു ചേരും.

എല്ലാ മാസവും കലക്ടര്‍മാരുടെ യോഗവും രണ്ടു മാസത്തിലൊരിക്കല്‍ റവന്യൂ മന്ത്രി നേരിട്ട് പങ്കെടുത്ത് തഹസില്‍ദാര്‍മാരുടെ യോഗവും ചേരുമെന്ന് മന്ത്രി പറഞ്ഞു. സര്‍വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പ്രവര്‍ത്തന പദ്ധതി തയാറാക്കണം. അര്‍ഹരായവര്‍ക്ക് പട്ടയം കൊടുക്കുന്നതിനൊപ്പം കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കണം. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഫലപ്രദമായി നല്‍കുന്നതിന് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി മെച്ചപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായത്തിന് ലഭിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും നിയമപരമായി ഫയലുകളില്‍ വേഗത്തില്‍ തീരുമാനങ്ങളെടുക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയവര്‍ക്ക് സഹായം ലഭിച്ചതടക്കമുള്ള വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള വെബ്സൈറ്റ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തയാറാക്കുന്നുണ്ട്. രണ്ടാം കുട്ടനാട് പാക്കേജ് ഫലപ്രദമായും കൃത്യതയോടെയും നടപ്പാക്കുന്നതിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഒന്നാം പാക്കേജിന്റെ പോരായ്മകളൊന്നും ഉണ്ടാകാന്‍ പാടില്ല. റീസര്‍വേ, നദികളിലെ എക്കല്‍ മാറ്റല്‍, പുലിമുട്ട് നിര്‍മാണം, തീരസംരക്ഷണം അടക്കമുള്ള വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസും അമ്പലപ്പുഴ താലൂക്ക് ഓഫീസും മന്ത്രിയും കളക്ടറും സന്ദര്‍ശിച്ചു. ഓഫീസിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ജീവനക്കാരുമായും വിവിധ സേവനങ്ങള്‍ക്കായി ഓഫീസിലെത്തിയ ജനങ്ങളോടും സംസാരിച്ചു. വില്ലേജ് ഓഫീസുകളിലും താലൂക്കിലും വേണ്ട സൗകര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.

Next Story

RELATED STORIES

Share it