യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് നിരാശജനകം: വെള്ളാപ്പള്ളി നടേശന്‍
ശബരിമല സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണ്. ഇവിടെ ആക്ടിവിസ്റ്റുകള്‍ക്ക് സ്ഥാനമില്ല.
BY SDR2 Jan 2019 3:37 PM GMT
X
SDR2 Jan 2019 3:37 PM GMT
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണ്. ഇവിടെ ആക്ടിവിസ്റ്റുകള്‍ക്ക് സ്ഥാനമില്ല. അങ്ങിനെയുള്ള പരിപാവനമായ സന്നിധാനത്ത് അവിശ്വാസികളായ ആക്ടിവിസ്റ്റുകള്‍ രാത്രിയുടെ മറവില്‍ ഇരുമുടിക്കെട്ടില്ലാതെയും ശരണം വിളിക്കാതെയും പിന്‍വാതിലിലൂടെ എത്തിയതും അവര്‍ക്ക് പോലിസ് സുരക്ഷ ഒരുക്കിയതും അങ്ങേയറ്റം നിരാശജനകവും വേദനാജനകവുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നിരാശജനകമാണെന്നും എസ്എന്‍ഡിപി യോഗമെന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT