Kerala

തൃശൂര്‍ ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി; ആര്‍ക്കും പരിക്കില്ല

സിഗ്‌നലില്‍ നിര്‍ത്തി ഇട്ട വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.

തൃശൂര്‍ ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി; ആര്‍ക്കും പരിക്കില്ല
X

തൃശ്ശൂര്‍: തൃശ്ശൂര്‍ ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ആമ്പല്ലൂര്‍ സിഗ്‌നല്‍ ജങ്ഷനില്‍ എട്ട് വണ്ടികള്‍ കൂട്ടിയിടിച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്‌നലില്‍ നിര്‍ത്തി ഇട്ട വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെഎസ്ആര്‍ടിസി ബസ്സിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികള്‍ ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

അര്‍ധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെഎസ്ആര്‍ടിസിയില്‍ ഇടിച്ചു കയറുക ആയിരുന്നു. ട്രക്ക് െ്രെഡവര്‍ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.

Next Story

RELATED STORIES

Share it