Kerala

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി

ഒരു മണിക്കൂറിനകം മടങ്ങി വരണമെന്ന വ്യവസ്ഥയില്‍ ഡ്രൈവറോടു കൂടിയ വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്. ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനാണ് നിര്‍ദ്ദേശം.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി
X

ശബരിമല: നിലയ്ക്കലില്‍ നിന്ന് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പൂര്‍ണമായി പമ്പയിലേക്ക് കടത്തി വിട്ട് തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ബുധനാഴ്ച ഉച്ചയോടെ തന്നെ സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് വിട്ടിരുന്നു. എന്നാല്‍ പൂര്‍ണതോതില്‍ ഇന്ന് രാവിലെയാണ് വാഹനങ്ങള്‍ പമ്പയിലേക്ക് വിട്ടു തുടങ്ങിയത്. ഒരു മണിക്കൂറിനകം മടങ്ങി വരണമെന്ന വ്യവസ്ഥയില്‍ ഡ്രൈവറോടു കൂടിയ വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്. ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനാണ് നിര്‍ദ്ദേശം.

അതേസമയം പമ്പയിലേക്ക് ചെറു വാഹനങ്ങള്‍ കടത്തി വിടാത്തതില്‍ പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വാഹനങ്ങള്‍ കടത്തി വിടുന്നില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിമര്‍ശനം. 15 സീറ്റ് വരെയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ കടത്തി വിടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിക്ക് കിട്ടിയ റിപ്പോര്‍ട്ട് അങ്ങനെയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എസ്പിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചു.

Next Story

RELATED STORIES

Share it