Kerala

അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ ഇടയിലെ കണ്ണി പോലിസ് പിടിയില്‍

സേലം കസകരന്നൂര്‍ കടുവട്ടം മണി(34)നെയാണ് മട്ടഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.വാഹന മോഷണക്കേസില്‍ നേരത്തെ മട്ടാഞ്ചേരി പോലിസ് അറസ്റ്റു ചെയ്ത എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ഷിറാസ് എന്നയാളുടെ സഹായിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു

അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ ഇടയിലെ കണ്ണി പോലിസ് പിടിയില്‍
X

കൊച്ചി: അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍.സേലം കസകരന്നൂര്‍ കടുവട്ടം മണി(34)നെയാണ് മട്ടഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

വാഹന മോഷണക്കേസില്‍ നേരത്തെ മട്ടാഞ്ചേരി പോലിസ് അറസ്റ്റു ചെയ്ത എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ഷിറാസ് എന്നയാളുടെ സഹായിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.മട്ടാഞ്ചേരി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തുന്നതിന് സഹായിച്ചു വരികയായിരുന്നു പ്രതിയെന്ന് പോലിസ് പറഞ്ഞു.എസ് ഐ മാരായ കെ ആര്‍ രൂപേഷ്,കെ കെ ശിവന്‍കുട്ടി,എം പി മധുസൂദനന്‍, സീനിയര്‍ സിപിഒമാരായ മേഘനാഥന്‍,എഡ്വിന്‍ റോസ്,കെ എ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it