- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണി; കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് വ്യാപാരികൾ
തലസ്ഥാന ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്.

തിരുവനന്തപുരം: ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണി. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് വ്യാപാരികൾ. മാർക്കറ്റിലെത്തുന്ന പച്ചക്കറികൾ പോലും വിൽക്കാനാവാത്ത നിലയിൽ സ്തംഭിച്ചിരിക്കുകയാണ് ഓണവിപണി.
തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ ഓണം വിളിപ്പാടകലെയെത്തിയിട്ടും ആളും അനക്കവുമില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇടവിട്ടുള്ള കടകൾ മാത്രമേ ഇരുവശത്തും തുറന്നിട്ടുള്ളൂ. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ വ്യാപാരികളുടെ പ്രതിസന്ധി തുടരുകയാണ്. ഓർമയിൽ ഇത്തരമൊരു ഓണക്കാലം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണികച്ചവടത്തിൽ വന്ന ഇടിവ് പച്ചക്കറി വിലയിലും പ്രതിഫലിച്ചു തുടങ്ങി. പല ഇനങ്ങൾക്കും വില കൂടി.
തലസ്ഥാന ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്. സാധാരണ നിലയിൽ കച്ചവടം നടന്നിട്ട് മാസങ്ങളായി. ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടെങ്കിലും, തിരുവോണത്തോടുത്ത ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമെന്നും വ്യാപാരം മെച്ചപ്പെടുമെന്നുമുള്ള നേരിയ പ്രതീക്ഷയാണ് പലർക്കുമുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















