Kerala

വി ഡി സതീശനും കെ സുധാകരനും സമസ്ത നേതാക്കളെ കണ്ടു

വി ഡി സതീശനും കെ സുധാകരനും സമസ്ത നേതാക്കളെ കണ്ടു
X

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ അനുരഞ്ജന ശ്രമത്തിനായി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമസ്ത നേതാക്കളെ കണ്ടു. കോഴിക്കോട് ജില്ലയിലെ വിവിധ മതസാമുദായിക നേതാക്കളെ കാണുകയാണ് ഇരുവരുടെയും ലക്ഷ്യം. കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെ വൈകുന്നേരം നാലിന് കാണും. അതേസമയം, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിലെ തുടര്‍നീക്കങ്ങള്‍ ആലോചിക്കാന്‍ സമസ്തയുടെ അവകാശ സംരക്ഷണ സമിതി ഇന്ന് കോഴിക്കോട്ട് ചേര്‍ന്നു.

പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് വി ഡി സതീശനും കെ സുധാകരനും ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പിനെയും താഴത്തങ്ങാടി ഇമാമിനെയും കണ്ടിരുന്നു. കൂടാതെ കെ സുധാകരന്‍ പാലാ ബിഷപ്പിനെയും സന്ദര്‍ശിച്ചു. വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ലഘുപുസ്തകം തയ്യാറാക്കിയതിന്റെ പേരില്‍ വിവാദത്തിലായ താമരശ്ശേരി ബിഷപ്പുമായും ഇന്നലെ വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Next Story

RELATED STORIES

Share it