Kerala

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 99ാം രക്തസാക്ഷിത്വ ദിനം: അനുസ്മരണ സമ്മേളനം 20 ന്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച 1921 ലെ മലബാര്‍ സമരത്തിന് 100 വയസ് തികയുന്ന സന്ദര്‍ഭത്തിലാണ് ബ്രിട്ടീഷുകാരോട് ധീരമായി പോരാടി വീര്യമൃത്യുവരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അനുസ്മരിക്കുന്നത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 99ാം രക്തസാക്ഷിത്വ ദിനം:  അനുസ്മരണ സമ്മേളനം 20 ന്
X
മലപ്പുറം: കെപിസിസി ഒബിസി സംസ്ഥന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 20 ന് വൈകീട്ട് 5 മണിക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99ാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് നടക്കും. കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍ അധ്യക്ഷത വഹിക്കും. ചരിത്രകാരന്‍ എസ് രാജേന്ദു 1921 ന്റെ ചരിത്ര പശ്ചാത്തലം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. എ പി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, പി ഉബൈദുല്ല എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ വി എ കരീം, കെ പി അബ്ദുല്‍ മജീദ്, മുന്‍ ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച 1921 ലെ മലബാര്‍ സമരത്തിന് 100 വയസ് തികയുന്ന സന്ദര്‍ഭത്തിലാണ് ബ്രിട്ടീഷുകാരോട് ധീരമായി പോരാടി വീര്യമൃത്യുവരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അനുസ്മരിക്കുന്നത്.

സ്വാതന്ത്ര്യ സമര ചരിത്രം പൊളിച്ചെഴുതാനും പൗരന്മാരുടെ രാജ്യസ്‌നേഹവും പൗരത്വവും ചോദ്യം ചെയ്യപ്പടുകയും ചെയ്യുന്ന ഈ ഇരുണ്ട കാലഘട്ടത്തിലാണ് കെപിസിസി ഒബിസി വിഭാഗം സംസ്ഥാന വ്യാപകമായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികം വിപുലമായി ആഘോഷിച്ചിരുന്നു. കൊടുങ്ങല്ലൂരില്‍ വെച്ച് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും, പാലക്കാട് വെച്ച് രത്‌നവേലു ചെട്ടിയാരുടെയും അനുസ്മരണ പരിപാടികള്‍ നടത്തിയിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മുഹ്‌സിന്‍, ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് ആനക്കയം, ജില്ലാ ചെയര്‍മാന്‍ മണമ്മല്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it