'പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നോവ തിരിയും'; ജയരാജനെ ട്രോളി ബല്‍റാം
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം പങ്കുവച്ചാണ് ബല്‍റാമിന്റെ ട്രോള്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലില്‍ പതിപ്പിച്ച പോസ്റ്ററാണു ബല്‍റാമിന്റെ ട്രോളിനാധാരം.

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനെ ട്രോളി വി ടി ബല്‍റാം എംഎല്‍എ. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം പങ്കുവച്ചാണ് ബല്‍റാമിന്റെ ട്രോള്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലില്‍ പതിപ്പിച്ച പോസ്റ്ററാണു ബല്‍റാമിന്റെ ട്രോളിനാധാരം. ഇപ്പോള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിന് മുകളിലാണ് ജയരാജന്‍ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റര്‍ പതിച്ചത്.
സിനിമയുടെ പോസ്റ്ററിനു മുകളില്‍ ജയരാജനു വോട്ടഭ്യര്‍ഥിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചപ്പോള്‍ സിനിമയുടെ പേരില്ലാതായി. എന്നാല്‍, പോസ്റ്ററിലെ 'പൊട്ടിച്ചിരിയുടെ കൊലപാതകക്കഥ, ഫണ്‍ ഫാമിലി ത്രില്ലര്‍' എന്ന വരികള്‍ മറഞ്ഞില്ല. ഇത് പങ്കുവച്ചാണ് ബല്‍റാമിന്റെ ട്രോള്‍. പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയുമെന്നായിരുന്നു ബല്‍റാം ഫെയ്‌സ്ബുക്കില്‍ നല്‍കിയ കുറിപ്പ്. വടകരയില്‍ പി ജയരാജന്‍ സിപിഎമ്മിനായി പോരാട്ടത്തിനിറങ്ങിയത് മുതല്‍ ബല്‍റാമും സജീവമായി രംഗത്തുണ്ട്. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചിത്രവും ട്രോളര്‍മാരും ആഘോഷമാക്കിയിരിക്കുകയാണ്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT