Latest News

ഭരണഘടന നല്‍കുന്ന പൗരാവകാശമാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ഭരണഘടന നല്‍കുന്ന പൗരാവകാശമാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

അഴീക്കോട്: വ്യത്യസ്ത വിശ്വാസങ്ങള്‍ കാത്ത് സൂക്ഷിച്ച് കൊണ്ട് സ്വാതന്ത്ര സമരത്തില്‍ ഒരുമയോടെ പോരാടി നേടിയ സ്വാതന്ത്ര്യത്തിലൂടെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ ഭരണഘടനയാണ് രാജ്യത്തെ തന്നെ നിലനിര്‍ത്തുന്നത് എന്ന് എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സാതന്ത്ര്യാനന്തരം പൗരന്മാര്‍ ഒറ്റക്കെട്ടായി വളര്‍ത്തിയെടുത്തതാണ് രാജ്യത്തിന്റെ എല്ലാ ഘട്ടങ്ങളിലെ പുരോഗതികളെന്നും അത് സംരക്ഷിക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണെന്നും കണ്ണൂര്‍ പുതിയതെരുവില്‍ വച്ച് നടന്ന എസ്ഡിപിഐയുടെ 'അവകാശ നിഷേധങ്ങള്‍ക്കെതിരേ പൗരാവകാശ റാലിയും പൊതുസമ്മേളനവും' ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം അട്ടിമറിക്കുന്ന ഭരണകൂട നടപടികള്‍ക്കെതിരേ ജനകീയ പ്രതിരോധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ സംഘടിപ്പിച്ചത്. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ നാറാത്ത് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. പോഗ്രാം ചെയര്‍മാന്‍ അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിക്കുകയും, കണ്‍വീനര്‍ സുനീര്‍ പൊയ്ത്തുംകടവ് സ്വാഗതവും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാബിര്‍ വളപട്ടണം, അമീന്‍ മാങ്കടവ്, മണ്ഡലം പ്രസിഡന്റ് മാരായ മുഹ്‌സിന്‍ തളിപ്പറമ്പ്, നൂറുദ്ധീന്‍ കല്ല്യാശ്ശേരി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം പ്രസിഡണ്ട്മാരായ ജസീറ നിസാര്‍ അഴീക്കോട്, നസീബ തളിപ്പറമ്പ്, സൈനബ സുബൈര്‍ കല്യാശ്ശേരി, ശുകൂര്‍ മാങ്കടവ്, മുസ്തഫ തളിപ്പറമ്പ്, ഹാരിസ് മടക്കര ജനപ്രതിനിധികളായ കെ വി മുബ്‌സീന, ഇ രാജീവന്‍, ഫാത്തിമത്തുല്‍ ഫര്‍ഹത്ത് എന്നിവര്‍ സംബന്ധിച്ചു. മുഹ്‌സിന്‍ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it