Latest News

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 240 രൂപ കൂടി 14,460 രൂപയും പവന് 1,920 രൂപ കൂടി 1,15,680 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 195 രൂപ കൂടി ഒരു പവന് 95,000ത്തിന് മുകളിലെത്തി. 14 കാരറ്റ് ഒരു പവന് 74,000 രൂപയും, ഒമ്പത് കാരറ്റ് ഒരു പവന് 47,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിക്ക് ഗ്രാമിന് 275 രൂപയായി.

കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ചില ഭൗമരാഷ്ട്രീയ വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it