Sub Lead

ബെഹ്‌റ തുടരുന്നത് പോലിസ് സേനയ്ക്ക് അപമാനം: വി എം സുധീരന്‍

ബെഹ്‌റയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം.

ബെഹ്‌റ തുടരുന്നത് പോലിസ് സേനയ്ക്ക് അപമാനം: വി എം സുധീരന്‍
X

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരേ അതിഗുരുതരമായ കണ്ടെത്തലുമായി സിഎജി റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം പദവിയില്‍ തുടരുന്നത് പോലിസ് സേനയ്ക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.


രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് തന്നെ വന്‍ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളാണ് ബെഹ്‌റയുടെ ഭാഗത്ത് നിന്നും വന്നിട്ടുള്ളതെന്ന് സിഎജി റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെ ജനങ്ങളുടെയും നിയമത്തിന്റെയും മുന്നില്‍ ബെഹ്‌റ പ്രതിക്കൂട്ടിലായിരിക്കുകയാണ്. തന്റെ കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ബെഹ്‌റ പോലിസ് മേധാവിയായി തുടരുന്നത് സേനയ്ക്ക് അപമാനകരമാണ്. നിയമവ്യവസ്ഥയ്ക്ക് നിരക്കാത്തതുമാണ്.

അതുകൊണ്ടുതന്നെ സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെഹ്‌റയെ എത്രയും വേഗത്തില്‍ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം. ബെഹ്‌റയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it