Kerala

സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ പദ്ധതിയിലും ദുരൂഹത; കരാര്‍ നല്‍കിയ കമ്പനി സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ

ടെലിമെഡിന്‍ പദ്ധതിയുടെ നടത്തിപ്പ് നല്‍കിയ കമ്പനി സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.2020 ഫെബ്രുവരി 19 നാണ് രണ്ടു പേര്‍ ചേര്‍ന്ന് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്.ടെലി മെഡിന്‍ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം എപ്രില്‍ ഏഴിനാണ് ഈ കമ്പനിക്ക് സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാകുന്നതെന്നും വി ഡി സതീശന്‍ എംഎല്‍എ

സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ പദ്ധതിയിലും ദുരൂഹത; കരാര്‍ നല്‍കിയ കമ്പനി സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന്  വി ഡി സതീശന്‍ എംഎല്‍എ
X

കൊച്ചി: കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് സ്പ്രിങ്ഗ്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ പദ്ധതിയുടെ കരാറിനെതിരയും ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എയാണ് ടെലിമെഡിന്‍ പദ്ധതിയുടെ കരാറിനെതിരെ രംഗത്ത് വന്നത്. ടെലിമെഡിന്‍ പദ്ധതിയുടെ നടത്തിപ്പ് നല്‍കിയ ക്വിക് ഡോക്ടര്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടെലിമെഡിന്‍ പദ്ധതിയുടെ ഭാഗമായി ഐഎംഎയുടെ ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ചാല്‍ സഹായം കിട്ടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് സ്പ്രിങ്ഗ്ലര്‍ പോലുള്ള

മറ്റൊരു കമ്പനിയുമായി ചേര്‍ന്നുകൊണ്ടാണെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ച് രോഗികള്‍ പറയുന്ന തങ്ങളുടെ എല്ലാ ആരോഗ്യ കാര്യങ്ങളും രോഗവിവരങ്ങളും അതേ സമയം തന്നെ ഈ കമ്പനിയുടെ സെര്‍വറിലേക്ക് പോയി ഇവിടെ റെക്കോര്‍ഡ് ചെയ്യപ്പെടും.ഡാറ്റാ കൈമാറ്റം ചെയ്യപ്പെടാനുള്ള മറ്റൊരു സംവിധാനം കൂടിയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.2020 ഫെബ്രുവരി 19 നാണ് രണ്ടു പേര്‍ ചേര്‍ന്ന് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്.ഏപ്രില്‍ ഒന്നിനാണ് മുഖമന്ത്രി തന്റെ ഫേസ് ബുക്ക് പേജിലൂടെ ടെലി മെഡിന്‍ സംവിധാനത്തെക്കുറിച്ച് പറയുന്നത്.അതിനു മുമ്പ് മാത്രമാണ് ഈ കമ്പനി രൂപീകരിക്കപെടുന്നത്.

മേഖലയില്‍ പരിചയസമ്പന്നതയുള്ള വ്യക്തികളല്ല കമ്പനിക്കു പിന്നിലുള്ളത്.രണ്ടു ഡയറക്ടര്‍മാര്‍ മാത്രമാണ് ഈ കമ്പനിക്കുള്ളത് അതില്‍ ഒരാള്‍ ഒാട്ടോറിക്ഷ ക്കാരനും മറ്റൊരാള്‍ തിരുവനന്തപുരത്ത് ലോഡ്ജ് നടത്തുന്നയാളുമാണ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും വി ഡി സതീശന്‍ എംഎല്‍എ വ്യക്തമാക്കി.ടെലി മെഡിന്‍ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം എപ്രില്‍ ഏഴിനാണ് ഈ കമ്പനിക്ക് സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാകുന്നത്.ഈ കമ്പനിയെക്കുറിച്ചുള്ള കാര്യങ്ങളിലും വലിയ ദുരൂഹതയാണുള്ളതെന്നും വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.എന്തു വിശ്വാസ്യതയുടെ പുറത്താണ് അടുത്തകാലത്ത് മാത്രം രൂപികരിച്ച ഈ കമ്പനിക്ക് ഇത്തരം ടെലിമെഡിന്‍ പോലുള്ള പദ്ധതിയുടെ ഭാഗമായി ഡാറ്റ കൈമാറാന്‍ അനുവാദം സര്‍ക്കാര്‍ കൊടുത്തതെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

സ്റ്റാര്‍ട് അപ് സംരംഭങ്ങള്‍ അടക്കം നിരവധി പരിചയസമ്പന്നരായ കമ്പനികള്‍ ടെലിമെഡിസിന്‍ പദ്ധതി ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ടു വന്നെങ്കിലും അവര്‍ക്കൊന്നും നല്‍കാതെ ഫെബ്രുവരി 20 ന് മാത്രം ആരംഭിച്ച ഒരു കമ്പനിക്ക് എന്തു കൊണ്ടാണ് ടെലി മെഡിന്‍ പദ്ധതി നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ എംഎല്‍എ ആവശ്യപ്പെട്ടു.സപ്രിങ്ഗ്ലര്‍ കമ്പിനയുടെ ബിനാമിയായ രൂപികരിച്ചതാണോ ടെലിമെഡിസിന്‍ പദ്ധതി നല്‍കിയ കമ്പനിയെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും വി ഡി സതീശന്‍ എംഎല്‍എ ആവശ്യപ്പെട്ടു.സ്പ്രിങ്ഗ്ലര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ പോലും നിലനില്‍ക്കില്ല.ന്യൂയോര്‍ക്കിലെ നിയമം കരാറിന് ബാധകമണെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ നിയമമനുസരിച്ച് കരാറിലെ ഒപ്പ് അവിടുത്തെ ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യണം.ഇത് അമേരിക്കലയിലെ വിദേശകാര്യ മന്ത്രാലയം ഇത് അംഗീകരിക്കണം.മൂന്നാമതായി അമേരിക്കയിലെ ഇന്ത്യന്‍ എംബസി അംഗീകരിക്കണം. നാലാമതായി ന്യൂയോര്‍ക്കിലെ കോടതി ഡിജിറ്റല്‍ ഒപ്പം അംഗീകരിക്കണം. ഈ നാലു കാര്യങ്ങളും ഈ കരാറിന്റെ കാര്യത്തില്‍ നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. സ്പ്രിങ് ഗ്ലര്‍ കമ്പനിയുമായി വെച്ചിരിക്കുന്ന കരാറിലെ ഒപ്പ് അവിടുത്തെ ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തതല്ല. ഈ കരാര്‍ സംബന്ധിച്ച് അമേരിക്കന്‍ വിദേശ കാര്യമന്ത്രാലയത്തെയോ അവിടെത്തെ ഇന്ത്യന്‍ എംബസിയെയോ അറിയിച്ചിട്ടില്ല.

കരാറില്‍ ഇട്ടിരിക്കുന്നത് ഡിജിറ്റല്‍ ഒപ്പാണ്.കരാര്‍ ലംഘനമുണ്ടായാല്‍ സ്പ്രിങ്ഗ്ലര്‍ കമ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ന്യൂയോര്‍ക്കില്‍ പോയി കേസുകൊടത്താല്‍ പോലും കേസ് അവിടെ നില്‍ക്കില്ലെന്നും ന്യൂയോര്‍ക്കിലെ സാഹര്യത്തിനനുസരിച്ചുള്ള കരാറല്ല എന്നതാണ് കാരണമെന്നും വി ഡി സതീശന്‍ എംഎല്‍എ വ്യക്തമാക്കി.ഇപ്പോള്‍ പുറത്തു വരുന്ന മറ്റൊരു വിവരം ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസര്‍ എന്ന കമ്പനിയുമായി സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് ബന്ധമുണ്ട് എന്നതാണ്.ആരോഗ്യവിവരം ലോകത്ത് ഏറ്റവും വിലപ്പെട്ടതാണ്.അത് കൈമാറ്റം ചെയ്യപ്പെട്ടാല്‍ രാജ്യന്തര മരുന്നു കമ്പനികള്‍,ഇന്‍ഷുറന്‍സ് കമ്പനികള്‍കള്‍ അവയവദാന റാക്കറ്റുകള്‍ ഇവരാണ് ഇത് ഉപയോഗിക്കുന്നത്.ഒരു സുപ്രഭാതത്തില്‍ തങ്ങള്‍ കേരളത്തെ സഹായിക്കാമെന്ന് പറഞ്ഞ് രംഗപ്രവേശനം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it