കെ ടി ജലീലിന്റേത് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്ക്; രാജ്യവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം: വി ഡി സതീശന്‍
ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാറില്ല. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് നമ്മള്‍ എല്ലാ നയതന്ത്രവേദികളിലും, പുസ്തകങ്ങളിലും പറയുന്നത്. എന്നാല്‍ അത് ആസാദ് കാശ്മീരാണ് എന്നുള്ള പാക്കിസ്താന്റെ അവകാശവാദത്തിന് അടിവരയിടുന്ന നിലപാടാണ് ജലീല്‍ എടുത്തിരിക്കുന്നത്.

തിരുവനന്തപുരം: കെ ടി ജലീല്‍ എംഎല്‍എയുടേത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വ്വമുള്ളതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും സതീശന്‍ പറഞ്ഞു.
ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാറില്ല. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് നമ്മള്‍ എല്ലാ നയതന്ത്രവേദികളിലും, പുസ്തകങ്ങളിലും പറയുന്നത്. എന്നാല്‍ അത് ആസാദ് കാശ്മീരാണ് എന്നുള്ള പാക്കിസ്താന്റെ അവകാശവാദത്തിന് അടിവരയിടുന്ന നിലപാടാണ് ജലീല്‍ എടുത്തിരിക്കുന്നത്. അതേപോലെ നമ്മുടെ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീരെന്ന് ഒരു ഇന്ത്യക്കാരന് എങ്ങനെ വിളിക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പരാമര്‍ശം വിവാദമായതിന് പിന്നാലെയുള്ള വിശദീകരണത്തിലൂടെ ന്യായീകരണമാണ് കെ ടി ജലീല്‍ നടത്തിയിരിക്കുന്നത്. ആസാദ് കാശ്മീര്‍ എന്നത് ക്വട്ടേഷനില്‍ ഇട്ടിരിക്കുകയാണെന്ന് ജലീല്‍ പറഞ്ഞു. ക്വട്ടേഷന്‍ ഇടാതെയും അതാവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിശോധിച്ചപ്പോള്‍ വ്യക്തമായി. അറിവില്ലായ്മയാണോ, മനപൂര്‍വ്വം പറഞ്ഞതാണോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
നിരന്തരമായി വിവാദമുണ്ടാക്കി ശ്രദ്ധതിരിക്കുകയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
ഗസയില് ഇസ്രായേല് മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്...
4 Dec 2023 6:22 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT