Kerala

യൂനിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം; പരാതിയില്ലെന്ന് വിദ്യാര്‍ഥിനി

എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കിയ കുറിപ്പ് വിവാദമായതോടെയാണ് വിദ്യാര്‍ഥിനി നിലപാട് മാറ്റിയത്

യൂനിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം;  പരാതിയില്ലെന്ന് വിദ്യാര്‍ഥിനി
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനി പരാതിയില്ലെന്ന് കോടിതിയില്‍ മൊഴി നല്‍കി. പഠനം നല്ല രീതിയില്‍ തുടരാനാവാത്ത മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും അതികഠിനമായ മാനസിക പിരിമുറുക്കത്തിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയതെന്നും ആര്‍ക്കെതിരേയും പരാതിയില്ലെന്നുമാണ് വിദ്യാര്‍ഥിനി ആറ്റിങ്ങല്‍ കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തേ, ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ കൈയില്‍നിന്നു ലഭിച്ച കുറിപ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മാനസിക പീഡനങ്ങളും സമരത്തിനു പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതും കാരണമാണ് മരിക്കുന്നതെന്ന് കുറിച്ചിരുന്നു. എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കിയ കുറിപ്പ് വിവാദമായതോടെയാണ് വിദ്യാര്‍ഥിനി നിലപാട് മാറ്റിയത്. ഇതോടെ കേസ് അവസാനിപ്പിക്കാന്‍ പോലിസ് നീക്കം തുടങ്ങി.

ലൈബ്രറിയിലേക്കെന്നു പറഞ്ഞ് ആറ്റിങ്ങലിലെ വീട്ടില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഇറങ്ങിയ വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച രാവിലെയാണ് കോളജിലെ വനിതാ വെയ്റ്റിങ് ഷെഡില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് ആശുപത്രി അധികൃതര്‍ ആറ്റിങ്ങല്‍ പോലിസിനു കൈമാറി. തുടര്‍ച്ചയായ സമരങ്ങള്‍ മൂലം അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുന്നത് മാനസിക സമ്മര്‍ദത്തിലാക്കിയെന്നാണ് കുറിപ്പില്‍ ആരോപിച്ചിരുന്നത്.




Next Story

RELATED STORIES

Share it