- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂണിവേഴ്‌സിറ്റി കോളജില്‍ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ്: ഫലം ഇന്ന് വൈകീട്ട്
കോളജിനു പുറത്ത് അധിക പോലിസിനെ വിന്യസിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തിനു ശേഷം എസ്‌ഐ ഉള്‍പ്പെടെ 10 പേര്‍ അടങ്ങുന്ന സംഘമാണു കോളജ് കവാടത്തിനു പുറത്തു ഡ്യൂട്ടിയിലുള്ളത്. ഇന്ന് ഇവരുടെ എണ്ണം 30 ആയി വര്‍ധിപ്പിച്ചു.
തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ക്കു ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ ജനാധിപത്യ രീതിയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നു. ഏതാനും വര്‍ഷങ്ങളായി കോളജില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും എതിരാളികളില്ലാതെ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മാത്രം പത്രികകള്‍ നല്‍കുന്ന സ്ഥിതിയായിരുന്നു. എസ്എഫ്‌ഐ നേതാക്കള്‍ സംഘടനാ അംഗമായ വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചര്‍ച്ചകളും സമരങ്ങളുമാണ് തിരഞ്ഞെടുപ്പിനും മത്സരത്തിനും കളമൊരുക്കിയത്.
തിരഞ്ഞെടുപ്പിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലിസിനു ക്യാംപസില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പല്‍ മുന്‍കൂട്ടി അനുവാദം നല്‍കിയിരുന്നു. വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ ദിവസം ക്യാംപസില്‍ പ്രവേശിക്കാന്‍ പോലിസിന് അന്നത്തെ പ്രിന്‍സിപ്പല്‍ ആദ്യം അനുവാദം നല്‍കാതിരുന്നത് വിവാദമായിരുന്നു.
കോളജിനു പുറത്ത് അധിക പോലിസിനെ വിന്യസിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തിനു ശേഷം എസ്‌ഐ ഉള്‍പ്പെടെ 10 പേര്‍ അടങ്ങുന്ന സംഘമാണു കോളജ് കവാടത്തിനു പുറത്തു ഡ്യൂട്ടിയിലുള്ളത്. ഇന്ന് ഇവരുടെ എണ്ണം 30 ആയി വര്‍ധിപ്പിച്ചു. രാവിലെ 10 മുതല്‍ 1 മണി വരെ വോട്ടെടുപ്പും 2 മണി മുതല്‍ വോട്ടെണ്ണല്‍ എന്ന നിലയിലാണു തിരഞ്ഞെടുപ്പ് ക്രമീകരിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുകളുള്ള വിദ്യാര്‍ഥികള്‍ക്കാണു വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദം.
കെ.എസ്.യു, എഐഎസ്എഫ് യൂനിയനുകൾ മൽസരരംഗത്തുണ്ട്. ഇത്തവണ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സൺ, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, 2 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ (യുയുസി), പിജി ഒന്നാം വര്‍ഷ പ്രതിനിധി എന്നീ 7 സ്ഥാനങ്ങളിലേക്കാണു മത്സരം. ചെയര്‍മാന്‍, വൈസ് ചെയര്‍പഴ്‌സന്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, ഒരു യുയുസി സ്ഥാനങ്ങളിലേക്ക് കെ.എസ്.യുവും ഒരു യുയുസി, പിജി ഒന്നാം വര്‍ഷ പ്രതിനിധി സ്ഥാനങ്ങളിലേക്കു എഐഎസ്എഫും മത്സരിക്കുന്നു. കേരള സര്‍വകലാശാലയിലെ വിവിധ കോളജുകളിലേക്കും ഇന്നു തന്നെയാണു തിരഞ്ഞെടുപ്പ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















