Sub Lead

ഇറാനിയന്‍ പൗരന്‍മാരെ യുഎഇ അറസ്റ്റ് ചെയ്ത നടപടിയില്‍ ഇറാന്‍ അപലപിച്ചു

ഇറാനിയന്‍ പൗരന്‍മാരെ യുഎഇ അറസ്റ്റ് ചെയ്ത നടപടിയില്‍ ഇറാന്‍ അപലപിച്ചു
X

തെഹ്‌റാന്‍: 'ഭീകര' ബന്ധം ആരോപിച്ച് ഇറാനിയന്‍ പൗരന്‍മാരെ യുഎഇ അറസ്റ്റ് ചെയ്ത നടപടിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് അപലപിച്ചു. യുഎഇയില്‍ 'തീവ്രവാദ അട്ടിമറി പ്രവര്‍ത്തനങ്ങള്‍' ആസൂത്രണം ചെയ്യുന്നതായി ആരോപിച്ചാണ് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് ഇറാന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത ഇറാന്‍ യുഎഇയുടെ ആരോപണങ്ങള്‍ തള്ളി. ഇറാന്‍ പൗരന്‍മാര്‍ക്കെതിരേ യുഎഇ ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം കാത്ത് സൂക്ഷിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. നല്ല അയല്‍പക്ക ബന്ധം തുടരണമെന്ന് ആവശ്യപ്പെടുന്നുവെന്നും ബഗായ് എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it