Kerala

കൊറോണ ഭീതിക്കിടെ വിദ്യാര്‍ഥികളെ തിരികെവിളിച്ച് ചൈനയിലെ സര്‍വകലാശാലകള്‍

ഫെബ്രുവരി 24നകം സര്‍വ്വകലാശാലകളിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൊറോണ ഭീതിക്കിടെ വിദ്യാര്‍ഥികളെ തിരികെവിളിച്ച് ചൈനയിലെ സര്‍വകലാശാലകള്‍
X

തിരുവനന്തപുരം: ചൈനയില്‍ കൊറോണ മരണം വിതയ്ക്കവേ വിദ്യാര്‍ത്ഥികളെ തിരികെ വിളിച്ച് ചൈനയിലെ സര്‍വ്വകലാശാലകള്‍. കേരളത്തില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികളാണ് മടങ്ങി പോവാനുള്ളത്. സര്‍വകലാശാലകളുടെ നടപടി വിദ്യാര്‍ത്ഥികളെയും ബന്ധുക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

ഫെബ്രുവരി 24നകം സര്‍വ്വകലാശാലകളിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചിട്ടും സര്‍വ്വകലാശാലകള്‍ ഉടന്‍ തിരിച്ചെത്തണമെന്ന നിലപാട് മാറ്റുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it