Sub Lead

യുഎന്‍എ തട്ടിപ്പ്: ജാസ്മിന്‍ ഷാ അടക്കം നാല് പ്രതികള്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെന്‍ട്രല്‍ യൂനിറ്റാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികള്‍ പേര് മാറ്റി പലയിടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്.

യുഎന്‍എ തട്ടിപ്പ്: ജാസ്മിന്‍ ഷാ അടക്കം നാല് പ്രതികള്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്
X

തിരുവനന്തപുരം: യുഎന്‍എ സാമ്പത്തിക തട്ടിപ്പുകേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവര്‍ അടക്കം നാല് പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെന്‍ട്രല്‍ യൂനിറ്റാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികള്‍ പേര് മാറ്റി പലയിടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്.

പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടന്‍ പോലിസ് ഓഫിസര്‍മാരുടെ വിലാസത്തിലോ ഫോണ്‍ നമ്പരിലോ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. നേരത്തെ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷായ്‌ക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത്. തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരേ ജാസ്മിന്‍ ഷാ കോടതിയെ സമീപിച്ചു. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍എയിലെ അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു ജാസ്മിന്‍ ഷായുടെ വാദം.

Next Story

RELATED STORIES

Share it