Kerala

പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്കു വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍

എംപിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കും. ബിപിസിഎലിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും നിലപാടെടുക്കുമെന്നാണു പ്രതീക്ഷയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണു ഒരു പൊതുമേഖലാ കമ്പനി പൂര്‍ണമായി സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.36.75 മില്യണ്‍ മെട്രിക് ടണ്‍ ഉല്‍്പാദനശേഷിയോടെ കോടിക്കണക്കിനു രൂപ ലാഭത്തിലാണു ബിപിസിഎല്‍ മുന്നോട്ടോപോകുന്നത്. 24000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കമ്പനിയില്‍ നടന്നുവരുന്നുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎലിനു പതിനായിരത്തിലധികം ഔട്ട്ലെറ്റുകളുണ്ട്

പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്കു വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍
X

കൊച്ചി: ബിപിസിഎല്‍ ഉള്‍പ്പടെ രാജ്യത്തെ അഞ്ചു പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഇവയെ സ്വകാര്യവല്‍കരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കുത്തകകളെ സഹായിക്കാനാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിവാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചരിത്രത്തില്‍ ആദ്യമായാണു ഒരു പൊതുമേഖലാ കമ്പനി പൂര്‍ണമായി സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.36.75 മില്യണ്‍ മെട്രിക് ടണ്‍ ഉല്‍്പാദനശേഷിയോടെ കോടിക്കണക്കിനു രൂപ ലാഭത്തിലാണു ബിപിസിഎല്‍ മുന്നോട്ടോപോകുന്നത്. 24000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കമ്പനിയില്‍ നടന്നുവരുന്നുണ്ട്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎലിനു പതിനായിരത്തിലധികം ഔട്ട്ലെറ്റുകളുണ്ട്. സംസ്ഥാന സര്‍ക്കാരിനും വരുമാനം നല്‍കുന്നതാണു കമ്പനിയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കണമെങ്കില്‍ പാര്‍ലമെന്റിലെ ഇരുസഭകളുടെയും അനുമതി വേണമെന്ന നിയമം പാലിക്കാതെയാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച സുപ്രീം കോടതി വിധിയും പാലിച്ചിട്ടില്ല. നെഹ്റുവിന്റെ കാലഘട്ടം മുതല്‍ രാജ്യം പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ക്കു വിരുദ്ധമായാണു മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തു ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്കു വില്‍ക്കാന്‍ അനുവദിക്കില്ല. എംപിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കും. ബിപിസിഎലിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും നിലപാടെടുക്കുമെന്നാണു പ്രതീക്ഷയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it