- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎപിഎ-എന്‍ഐഎ: സിപിഎമ്മിന് അവസരവാദ രാഷ്ട്രീയമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
ഇപ്പോള്‍ എല്‍ഡിഎഫ് ആണ് ഭരണത്തിലുള്ളത്. അലന്‍ താഹ കേസ് എന്‍ഐഎ ഏറ്റെടുത്തു. കേരളത്തില്‍ എന്‍ഐഎ ഏറ്റെടുത്തു അന്വേഷണം നടത്തുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്തെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

കോഴിക്കോട്: എന്‍ഐഎ നിയമം സംബന്ധിച്ച് സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനപ്പുറം കടന്ന് പ്രതിരോധ നിര ഉയര്‍ത്തേണ്ടതുണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. എന്ത് കൊണ്ട് എന്‍ഐഎ കേസുകള്‍ കേരളത്തില്‍ വ്യാപകമാവുന്നു എന്ന ചോദ്യം ഉയര്‍ത്തേണ്ട സമയം ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്ഥാവനയില്‍ ചോദിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്പ് ദേശാഭിമാനി എഴുതി യുഎപിഎ ചുമത്തുന്നത് എന്‍ഐഎക്ക് കേസ് ഏറ്റെടുക്കാനാണെന്ന്. അന്ന് യുഡിഎഫ് ഭരണമായിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫ് ആണ് ഭരണത്തിലുള്ളത്. അലന്‍ താഹ കേസ് എന്‍ഐഎ ഏറ്റെടുത്തു. കേരളത്തില്‍ എന്‍ഐഎ ഏറ്റെടുത്തു അന്വേഷണം നടത്തുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്തെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുകളില്‍ കൂടി തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് സഹായകരമാകുന്നു എന്നത് മാത്രമല്ല പ്രശ്‌നം. ആഗോളവല്‍ക്കരണകാലത്തെ ഭരണകൂടാധികാരത്തെ പുനഃക്രമീകരിക്കുന്നതിലും പുനഃസംഘടിപ്പിക്കുന്നതിലും സഹായകമായ ഒരു ഉപാധി കൂടിയാണ് ദേശീയ അന്വേഷണ ഏജന്‍സി നിയമം (എന്‍ഐഎ ആക്ട് ). നമ്മുടെ സവിശേഷമായ സാമൂഹ്യ സാഹചര്യത്തില്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ താല്പര്യങ്ങളെ കൂടി സംരക്ഷിക്കുന്ന തരത്തിലാണ് എന്‍ഐഎ നിയമം പോലുള്ള സവിശേഷ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ പ്രവര്‍ത്തന ക്ഷമമാവുന്നത്. കേവലമായി ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന വിമര്‍ശനം മാത്രമായി ഇതിനെ ചുരുക്കാനാവില്ല.
അതിനു സഹായകാം വിധം എന്‍ഐഎ-യുഎപിഎ നിയമങ്ങളുടെ ജനാധിപത്യ വിരുദ്ധതയെ സംബന്ധിച്ച് ചര്‍ച്ചകള്‍ വികസിപ്പിക്കാനുള്ള ഒരു ശ്രമമെന്ന നിലയ്ക്ക് 'എന്‍ഐഎ നിയമം സുരക്ഷ ഭരണകൂടം മനുഷ്യാവകാശങ്ങള്‍ ' എന്ന പേരില്‍ ഒരു മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















