Kerala

ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
X

പാലക്കാട്: ബൈക്കില്‍നിന്നും വീണ യുവാക്കളുടെ മേല്‍ ബസ് കയറി രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ കൃഷ്ണകുമാര്‍ (32), തിരുമൂര്‍ത്തി (20) എന്നിവരാന്ന് മരിച്ചത്.

ദേശീയപാത കഞ്ചിക്കോട് കെ എന്‍ പുതൂരിലാണ് അപകടം സംഭവിച്ചത്. നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഇരുവരും ബൈക്കില്‍നിന്നും റോഡിലേയ്ക്ക് തെറിച്ചുവീണു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് പിന്നിലെത്തിയ വോള്‍വോ ബസ്സിടിച്ചുകയറുകയായിരുന്നു.


Next Story

RELATED STORIES

Share it