വടാട്ടുപാറ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
നെട്ടൂര്‍ സ്വദേശി ആഷിഖ് അസീസ് (18), പള്ളിക്കര പിണര്‍മുണ്ട സ്വദേശി മുഹമ്മദ് അമാന്‍ (18) എന്നിവരാണ് മുങ്ങിമരിച്ചത്.ഒരാള്‍ നീന്തി രക്ഷപെട്ടു
BY TMY2 May 2019 3:02 PM GMT

X
TMY2 May 2019 3:02 PM GMT
കൊച്ചി: കോതമംഗലം വടാട്ടുപാറ പലവന്‍പടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഒരാള്‍ നീന്തി രക്ഷപെട്ടു.നെട്ടൂര്‍ സ്വദേശി ആഷിഖ് അസീസ് (18), പള്ളിക്കര പിണര്‍മുണ്ട സ്വദേശി മുഹമ്മദ് അമാന്‍ (18) എന്നിവരാണ് മുങ്ങിമരിച്ചത്. ഇവര്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ്. മൂന്നാമനായ മുഹമ്മദ് മാലിക് നീന്തി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 3.30 നാണ് സംഭവം. എറണാകുളത്തുനിന്ന് കാറിലും രണ്ട് ബൈക്കിലുമായെത്തിയ ഒമ്പത് അംഗ സംഘത്തിലെ രണ്ടുപേരാണ് മരിച്ചത്. ഇവര്‍ സുഹൃത്തുകളും ചിലര്‍ ബന്ധുക്കളുമാണ്.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സ് സ്‌കൂബ ടീം ഉള്‍പ്പെടെ നടത്തിയ തിരിച്ചലില്‍ ആഷിഖിന്റെ മൃതദേഹം സംഭവം നടന്ന് ഏതാനും സമയത്തിനകം കണ്ടെടുത്തിരുന്നു. എന്നാല്‍ മുഹമ്മദിന്റെ മൃതദേഹം വൈകിട്ട് 6.30 യോടെയാണ് കണ്ടെത്തിയത്.
Next Story
RELATED STORIES
സന്ദര്‍ശക വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTസൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMT