Kerala

കോട്ടയത്ത് രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; എട്ട് വാര്‍ഡുകളെ ഒഴിവാക്കി

നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കോട്ടയത്ത് രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; എട്ട് വാര്‍ഡുകളെ ഒഴിവാക്കി
X

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പുതുതായി രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. കരൂര്‍ ഗ്രാമപ്പഞ്ചായത്ത്- 11, അയര്‍ക്കുന്നം -19 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനവാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കോട്ടയം മുനിസിപ്പാലിറ്റി-15, 25, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി- 2, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 14, കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത്- 3, കൂരോപ്പട- 5, കുമരകം- 7,14 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 9, 14, 20, 26, 32, 35, 43, 47, 48,42

2. ഈരാറ്റുപേട്ട - 4, 20,21, 22, 26, 27

ഗ്രാമപ്പഞ്ചായത്തുകള്‍

3.ആര്‍പ്പൂക്കര-13

4.മുണ്ടക്കയം -8

5.മീനടം-6, 9

6. വെച്ചൂര്‍ -4

7. കൂരോപ്പട - 8, 11

8. കടപ്ലാമറ്റം - 8

9. തിരുവാര്‍പ്പ് - 2

10. എരുമേലി- 20, 23, 3, 4

11.മാടപ്പള്ളി - 13

12. പാമ്പാടി -8, 10, 14

13. മണിമല-7

14. കുറിച്ചി -1

15. ഉഴവൂര്‍ - 8

16.പുതുപ്പള്ളി - 4

17.വെള്ളാവൂര്‍ - 10

18.തലയാഴം - 11

19. തൃക്കൊടിത്താനം - 2

20. വിജയപുരം-11

21. പൂഞ്ഞാര്‍ തെക്കേക്കര-1

22. കരൂര്‍-10,11

23. അയര്‍ക്കുന്നം -19

Next Story

RELATED STORIES

Share it