Kerala

മഹിളാ മന്ദിരത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പിടിയില്‍

മഹിളാ മന്ദിരത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പിടിയില്‍
X

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട്ടുനിന്ന് കണ്ടെത്തി. പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരിയുടെ വീട്ടില്‍നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇവരെ മെഡിക്കല്‍ കോളജ് വനിതാ സെല്ലിലേക്ക് മാറ്റി.

കടവന്ത്ര പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കൊല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനീതി വകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം വൈറ്റില, പനങ്ങാട് സ്വദേശികളായ മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയാണ് മൂവരും ചാടിപ്പോയത്. പെണ്‍കുട്ടികള്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ പിടികൂടിയത്.

Next Story

RELATED STORIES

Share it